ചെങ്ങന്നൂര്‍:എന്‍ഡിഎ കണ്‍വന്‍ഷന്‍ ഇന്ന്

Sunday 6 May 2018 3:08 am IST

ചെങ്ങന്നൂര്‍: നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം തേരകത്ത് മൈതാനത്ത്  കേന്ദ്ര മാനവ വിഭവശേഷി  മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഉദ്ഘാടനം ചെയ്യും. 

  കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് അദ്ധ്യക്ഷനാകും. എന്‍ഡിഎ ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍ഡിഎ ഘടകകക്ഷി നേതാക്കള്‍ സംസാരിക്കും. എട്ട്, ഒന്‍പത്, 10 തീയതികളില്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിലും നഗരസഭകളിലും എന്‍ഡിഎ പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ നടക്കും.  15 മുതല്‍ 20 വരെ ദേശീയനേതാക്കള്‍ അടക്കം പങ്കെടുക്കുന്ന തെരഞ്ഞെടുപ്പുറാലികള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.