കൊച്ചി: കക്ഷികളെ പോലീസ് ചോദ്യം ചെയ്യുന്ന സമയത്തും ചര്‍ച്ച നടത്തുമ്പോഴും അഭിഭാഷകന് ഒപ്പം ഉണ്ടായിരിക്കണമെന്നു പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
അതേസമയം കക്ഷികള്‍ക്ക് അഭിഭാഷകന്റെ സഹായം കോടതികളിലും പോലീസ് സ്റ്റേഷനുകളിലും സ്വീകരിക്കാവുന്നതാണെന്നും കമ്മീഷന് ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
തൊഴില്‍ സംബന്ധമായ പരാതിയുമായി എറണാകുളം നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സമീപിച്ചപ്പോള്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ഉത്തരവ്. പരാതിക്കാരനുമായി സംസാരിക്കുമ്പോള്‍ തന്റെ സാന്നിധ്യം നിര്‍ബന്ധമായി ഉണ്ടാകണമെന്ന് അഭിഭാഷകന് ആവശ്യപ്പെട്ടു.
എന്നാല്‍, പുറത്തിറങ്ങാന്‍ അഭിഭാഷകനോട് സി.ഐ നിര്‍ദ്ദേശിച്ചു. ഇതിനെതിരെയാണ് കമ്മീഷനില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: