നീരജ് ചോപ്ര ദേശീയ റെക്കോഡ്തിരുത്തിക്കുറിച്ചു

Sunday 6 May 2018 2:34 am IST
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഐഎഎഎഫ് ഡയമണ്ട് ലീഗില്‍ സ്വന്തം ദേശീയ റെക്കോഡ് തിരുത്തിക്കുറിച്ചു

ദോഹ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഐഎഎഎഫ് ഡയമണ്ട് ലീഗില്‍ സ്വന്തം ദേശീയ റെക്കോഡ് തിരുത്തിക്കുറിച്ചു.

രണ്ടാം ശ്രമത്തില്‍ 87.43 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് ഇരുപതുകാരനായ ചോപ്ര പുത്തന്‍ ദേശീയ റെക്കോഡ് കുറിച്ചത്. പോളണ്ടില്‍ 2016 ല്‍ നടന്ന ലോക ജൂനിയര്‍ മീറ്റില്‍ കുറിച്ച 86.48 മീറ്റിന്റെ റെക്കോഡാണ് വഴിമാറിയത്. റെക്കോഡ് തിരുത്തിയെങ്കിലും ചോപ്രയ്ക്ക് നാലാം സ്ഥാനത്തെത്താനെ കഴിഞ്ഞൊള്ളൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.