മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബ്രൈട്ടണ്‍ അട്ടിമറിച്ചു

Saturday 5 May 2018 10:35 pm IST
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബ്രൈട്ടണ്‍ ആന്‍ഡ് ഹോവ് അല്‍ബിയോണ്‍ അട്ടിമറിച്ചു. അമെക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രൈട്ടണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചത്. പാസ്‌കല്‍ ഗ്രോസാണ് ഗോള്‍ നേടിയത്

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ  ബ്രൈട്ടണ്‍ ആന്‍ഡ് ഹോവ് അല്‍ബിയോണ്‍ അട്ടിമറിച്ചു. അമെക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രൈട്ടണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ  അട്ടിമറിച്ചത്. പാസ്‌കല്‍ ഗ്രോസാണ് ഗോള്‍ നേടിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ പത്തൊന്‍പത് മത്സരങ്ങളില്‍ ബ്രൈട്ടണിന്റെ രണ്ടാം വിജയമാണിത്. 1982 നവംബറിലാണ് ബ്രൈട്ടണ്‍ യുണൈറ്റഡിനെതിരെ ആദ്യ വിജയം സ്വന്തമാക്കിയത്.

എഫ് എ കപ്പ് ഫൈനലിലെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  റൊമേലു ലുകാക, അലക്‌സി സാഞ്ചസ് എന്നിവരെ കൂടാതെയാണ് മത്സരിക്കാനിറങ്ങിയത്. ഇവരുടെ അഭാവത്തില്‍ യുണൈറ്റഡിന്റെ ആക്രമണത്തിന് മൂര്‍ച്ച കുറഞ്ഞു. അതേസമയം ബ്രൈട്ടണ്‍ തകര്‍ത്തു കളിച്ചു. രണ്ടാം പകുതിയുടെ ഏഴാം മിനിറ്റില്‍ അവര്‍ ഗോളും നേടി. ജോസ് നീട്ടിക്കൊടുത്ത പന്ത് ഗ്രോസ് വലയിലാക്കി. ഈ വിജയത്തോടെ 36 മത്സരങ്ങളില്‍ ബ്രൈട്ടണ് 40 പോയിന്റായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.