നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ മുഴുക്കൈ വസ്ത്രങ്ങള്‍ മുറിപ്പിച്ചു

Sunday 6 May 2018 11:18 am IST
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ മുഴുക്കൈ വസ്ത്രങ്ങള്‍ മുറിപ്പിച്ചെന്ന് പരാതി. കോഴിക്കോട് ദേവഗിരി സിഎംഐ സ്‌കൂളിലാണ് സംഭവം

കോഴിക്കോട്: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ മുഴുക്കൈ വസ്ത്രങ്ങള്‍ മുറിപ്പിച്ചെന്ന് പരാതി. കോഴിക്കോട് ദേവഗിരി സിഎംഐ സ്‌കൂളിലാണ് സംഭവം. അതേസമയം മുഴുക്കൈ വസ്ത്രം അണിഞ്ഞെത്തിയ ചില വിദ്യാര്‍ഥിനികളെ പരീക്ഷ ഹാളിനുള്ളിലേക്ക് കയറ്റിവിട്ടെന്നും പരാതിയുണ്ട്.

നീറ്റ് പരീക്ഷയെഴുതാനെത്തുന്നവരുടെ ഡ്രസ് കോഡ് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. മുഴുക്കൈ വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. 

പരീക്ഷ ദിവസമായ ഇന്ന് രാവിലെയും വിദ്യാര്‍ഥികള്‍ക്ക് വസ്ത്രധാരണം സംബന്ധിച്ച് മൊബൈല്‍ വഴി സന്ദേശം അയക്കുകയും ചെയ്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.