സൗദിയില്‍ ആണ്‍-പെണ്‍ വിവേചനത്തിന് അന്ത്യമാകുന്നു

Sunday 6 May 2018 11:35 am IST
സൗദിയില്‍ ആണ്‍-പെണ്‍ വിവേചനം അവസാനിപ്പിക്കാനുള്ള നിയമനിര്‍മ്മാണത്തിന് ഉത്തരവിട്ട് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഇനി മുതല്‍ ബാങ്കുവിളിക്കുന്ന വേളയില്‍ കടകളും വ്യവസായ സ്ഥാപനങ്ങളും അടച്ചിടുന്ന നിലവിലുള്ള നിയമവും മാറ്റും

റിയാദ്: സൗദിയില്‍ ആണ്‍-പെണ്‍ വിവേചനം അവസാനിപ്പിക്കാനുള്ള നിയമനിര്‍മ്മാണത്തിന് ഉത്തരവിട്ട് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഇനി മുതല്‍ ബാങ്കുവിളിക്കുന്ന വേളയില്‍ കടകളും വ്യവസായ സ്ഥാപനങ്ങളും അടച്ചിടുന്ന നിലവിലുള്ള നിയമവും മാറ്റും.  

യാഥാസ്ഥിതിക മുസ്ലിം രാഷ്ട്രമായ സൗദിയില്‍ ആധുനിക സമൂഹത്തിന് അനുസൃതമായി ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായാണിത്.

ഇതിന്റെ ഭാഗമായി അടിയന്തര നിയമഭേദഗതി ആവശ്യമുള്ള മേഖലകള്‍ വിശദമാക്കുന്ന 236 പേജുള്ള കുറിപ്പ്  പത്രസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. അതേസമയം മതവുമായി അഭേദ്യബന്ധമുള്ള നിര്‍ണായകമായ രണ്ട് നിയമങ്ങള്‍ നവീകരിക്കുന്നത് യാഥാസ്ഥിതിക മുസ്ലിങ്ങള്‍ അസ്വസ്ഥരാകുമെന്നതിനാല്‍ പത്രക്കുറിപ്പില്‍ നിന്ന് എടുത്തു മാറ്റി. 

സ്ത്രീകള്‍ വാഹനമോടിക്കുന്നതിനും സിനിമയ്ക്കുമുള്ള വിലക്കുകള്‍ സൗദിയില്‍ നേരത്തേ തന്നെ എടുത്തു മാറ്റിയിരുന്നു. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കി തൊഴില്‍ മേഖലകളില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതും രാജകുമാരന്റെ 'വിഷന്‍ 2030' എന്ന സാമൂഹ്യ പരിഷ്‌കരണ പദ്ധതിയില്‍ പെടുന്നു. സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അനുയോജ്യമായത് വിനോദ രംഗത്താണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

അടുത്തയിടെ സിബിഎസിന്റെ വാര്‍ത്താധിഷ്ഠിത പരിപാടിയായ '60 മിനിട്ട്‌സ്'ല്‍ സ്തീയും പുരുഷനും ഇടപഴകുന്നതില്‍ യാഥാസ്ഥിക സമൂഹത്തിന്റെ എതിര്‍പ്പുകള്‍ വ്യക്തമാക്കിയ മുഹമ്മദ് രാജകുമാരന്‍ ആണ്‍-പെണ്‍ വിവേചനം തൊഴിലിടങ്ങളില്‍ പ്രായോഗികമല്ലെന്നും എടുത്തു പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.