സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്ന് ബിഎസ്എഫ് ജവാന്‍ ജീവനൊടുക്കി

Sunday 6 May 2018 12:05 pm IST
ത്രിപുരയില്‍ ബിഎസ്എഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്നശേഷം ആത്മഹത്യ ചെയ്തു. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്

അഗര്‍ത്തല: ത്രിപുരയില്‍ ബിഎസ്എഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്നശേഷം ആത്മഹത്യ ചെയ്തു. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള ഉനക്കോട്ടി ജില്ലയിലെ മഗുരുളിയിലെ ഔട്ട്പോസ്റ്റില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്.ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി അറിയിച്ചു. 

ഹെഡ് കോണ്‍സ്റ്റബിള്‍ സംഭവസ്ഥലത്തുവച്ചും മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.