ടിപ്പു ജയന്തി ആഘോഷിച്ച് കോണ്‍ഗ്രസ് രാജ്യത്തെ അപമാനിക്കുന്നു

Sunday 6 May 2018 3:02 pm IST
ഹിന്ദു വിരുദ്ധനായ ടിപ്പു സുല്‍ത്താനെ ആഘോഷിച്ച് കര്‍ണാടകയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ടിപ്പുവിന്റെ ജന്മവാര്‍ഷികം ആഘോഷിച്ചത് നല്ല ഉദ്ദേശത്തോടുകൂടിയല്ലെന്നും മോദി പറഞ്ഞു.

ബംഗളൂരു: ഹിന്ദു വിരുദ്ധനായ ടിപ്പു സുല്‍ത്താനെ ആഘോഷിച്ച് കര്‍ണാടകയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ടിപ്പുവിന്റെ ജന്മവാര്‍ഷികം ആഘോഷിച്ചത് നല്ല ഉദ്ദേശത്തോടുകൂടിയല്ലെന്നും മോദി പറഞ്ഞു. ചിത്രദുര്‍ഗയില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുല്‍ത്താന്‍മാരുടെ ജന്മദിനങ്ങള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്ന കോണ്‍ഗ്രസ് എന്ത് കൊണ്ട് സ്വന്തം പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്നവരെ ആദരിക്കുന്നില്ല.  സ്വതന്ത്രസമര സേനാനികള്‍ സ്വന്തം പാര്‍ട്ടിയില്‍ ഉയര്‍ന്ന് വരുന്നത് സഹിക്കാനാവാത്ത കുടുംബം ചിത്രദുര്‍ഗക്കാരുടെ മഹാനായ മകന്‍ നിജലിംഗപ്പയെ അപമാനിച്ചതായും മോദി പറഞ്ഞു.  പണ്ഡിറ്റ് നെഹ്‌റുവിന്റെ ചില നയങ്ങളെ എതിര്‍ത്തു എന്ന കുറ്റം മാത്രമാണ് നിജലിംഗപ്പ ചെയ്തത്. മോദി പറഞ്ഞു. 

'കോണ്‍ഗ്രസ് ഇന്ന് വളരെ അസ്വസ്ഥരാണ്. കാരണം, രാജ്യത്തെ ഓഫീസുകളില്‍ ദരിദ്രരും താഴ്ന്ന പശ്ചാത്തലക്കാരുമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് ദളിത് സമുദായത്തിന്റെ പേരില്‍ തെറ്റിദ്ധരിക്കപ്പെടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടും അത് സാധിക്കുന്നില്ല മോദി കൂട്ടിച്ചേര്‍ത്തു. 

 

 

 

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.