സ്ത്രീധനം നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയെ വെടി വച്ചു കൊന്നു

Sunday 6 May 2018 3:36 pm IST
സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ വിവാഹം കഴിഞ്ഞ് പത്താം ദിവസത്തില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ച് കൊന്നു

ലഖ്നൗ: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ വിവാഹം കഴിഞ്ഞ് പത്താം ദിവസത്തില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ച് കൊന്നു. പിങ്കി എന്ന യുവതിയാണ് ഭര്‍ത്താവ് രവികാന്ത് ഗിരിയുടെ ക്രൂരതക്ക് ഇരയായത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിലേക്കെന്ന പേരില്‍ ഭാര്യയെ കൂട്ടിക്കൊണ്ടു പോയ ഇയാള്‍ വഴിയില്‍ വച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. പിന്നീട് ഇയാള്‍ പോലീസില്‍ വിവരമറിയിച്ചു. താനും ഭാര്യയും കൊള്ളയടിക്കപ്പെട്ടുവെന്നും ഭാര്യയെ ആക്രമികള്‍ കൊന്നുവെന്നും പോലീസിനെ അറിയിച്ചു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെ രവികാന്ദ് തന്നെയാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.

ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനായി 20 ലക്ഷം രൂപ ഇതു വരെ ചിലവഴിച്ചതായി പിങ്കിയുടെ ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് 15 ലക്ഷം രൂപ കൂടി രവികാന്ദ് ആവശ്യപ്പെടുകയായിരുന്നു. പിങ്കിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.