മലേഷ്യന്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്; സാജന് അഞ്ച് മെഡല്‍

Monday 7 May 2018 2:58 am IST

കൊച്ചി: മലേഷ്യന്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ അഭിമാനതാരം സാജന്‍ പ്രകാശിന് അഞ്ച് മെഡല്‍. ഒരു സ്വര്‍ണവും നാല് വെള്ളിയുമാണ് സാജന്‍ ഇന്ത്യക്കായി നീന്തിയെടുത്തത്. ഇന്നലെ നടന്ന 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ സാജന്‍ പുതിയ ദേശീയ റെക്കോഡുമായാണ് സ്വര്‍ണ്ണം നീന്തിയെടുത്തത്. 1:58.08 സെക്കന്‍ഡില്‍ നീന്തി എത്തിയ സാജന്‍ സ്വന്തം പേരിലുള്ള 1:59.03 സെക്കന്‍ഡ് സമയമാണ് തിരുത്തിയത്. 50, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 200, 400 മീറ്റര്‍ ഫ്രീ സ്‌റ്റൈയില്‍ ഇനങ്ങളില്‍ നേരത്തെ സാജന്‍ വെള്ളി നേടിയിരുന്നു. 

കേരള പോലീസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ സാജന്‍ പ്രകാശിന് ഒരു വര്‍ഷത്തിലേറെയായി ശമ്പളം ലഭിച്ചിട്ട്. വിദേശ പരിശീലനം നടത്താന്‍ പണം കണ്ടെത്താനാവാതെ വന്നതോടെ തനിക്ക് കിട്ടിയ മെഡലുകള്‍ വില്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു ഈ അഭിമാനതാരം. ഏറെ ദുരിതങ്ങള്‍ക്കിടെയാണ് മലേഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മെഡലുകള്‍ വാരിക്കൂട്ടിയത്. മുന്‍ ഇന്ത്യന്‍ അത്‌ലറ്റും നെയ്‌വേലി ലിഗ്‌നെറ്റ് കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥയുമായ അമ്മ ഷാന്റിമോളുടെ വരുമാനത്തിലാണ് സാജന്റെ വിദേശ പരിശീലനവും ജീവിതവും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.