കോഴിക്കോട്: അരക്കൈ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നതുള്‍പ്പെടെയുള്ള നീറ്റ് അധികൃതര്‍ നല്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞെത്തിയ വിദ്യാര്‍ത്ഥികള്‍ ഒടുവില്‍ വസ്ത്രത്തിന്റെ കൈമുറിച്ച് കളഞ്ഞ് പരീക്ഷയ്ക്ക് കയറി. ദേവഗിരി സിഎംഐ പബ്ലിക് സ്കൂളില്‍ പരീക്ഷയ്ക്കെത്തിയ രണ്ട് വിദ്യാര്‍ത്ഥികളാണ് വസ്ത്രത്തിന്റെ കൈ മുറിച്ച് പരീക്ഷയ്ക്ക് കയറിയത്.
രാവിലെ ഏഴര മുതല്‍ കെ പരിശോധനയ്ക്ക് അവസരം നല്‍കിയിരുന്നു. മുസ്ലീം മതം അനുസരിച്ചുള്ള വസ്ത്രം ധരിച്ചെത്തിയവര്‍ വരെ പരിശോധന കഴിഞ്ഞ് പരീക്ഷയ്ക്ക് കയറി.
പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് ഫുള്‍സ്ലീവ് ധരിച്ചെത്തിയ കുട്ടികളെ അധികൃതര്‍ കടത്തിവിട്ടില്ല. ഒടുവില്‍ രക്ഷിതാക്കള്‍ തന്നെ വസ്ത്രത്തിന്റെ കൈ നീക്കം ചെയ്തു.
അധികൃതര്‍ കടത്തിവിട്ടില്ലെന്ന് ആരോപിച്ച് ചിലര്‍ മനഃപൂര്‍വ്വം പ്രതിഷേധവുമായി രംഗത്തെത്തി. ചില മാധ്യമങ്ങള്‍ ഇത് പ്രത്യേക മത വിഭാഗത്തിലെ കുട്ടികളുടെ മാത്രം വസ്ത്രത്തിന്റെ കൈ മുറിച്ച് നീക്കി എന്ന് വാര്‍ത്തയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: