രാജ്യത്തെ അപമാനിച്ചു- മോദി

Monday 7 May 2018 3:22 am IST

ബെംഗളൂരു:  ഹിന്ദു വിരുദ്ധനായ ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷിച്ച് കര്‍ണാടകയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ടിപ്പുവിന്റെ ജന്മവാര്‍ഷികം ആഘോഷിച്ചത് നല്ല ഉദ്ദേശ്യത്തോടുകൂടിയല്ലെന്നും മോദി പറഞ്ഞു. ചിത്രദുര്‍ഗയില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുല്‍ത്താന്മാരുടെ ജന്മദിനങ്ങള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് സ്വന്തം പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്നവരെ ആദരിക്കുന്നില്ല.  സ്വാതന്ത്ര്യസമര സേനാനികള്‍ സ്വന്തം പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്നത് സഹിക്കാനാവാത്ത കുടുംബം ചിത്രദുര്‍ഗക്കാരുടെ മഹാനായ മകന്‍ നിജലിംഗപ്പയെ അപമാനിച്ചതായും മോദി പറഞ്ഞു. പണ്ഡിറ്റ് നെഹ്റുവിന്റെ ചില നയങ്ങളെ എതിര്‍ത്തു എന്ന കുറ്റം മാത്രമാണ് നിജലിംഗപ്പ ചെയ്തത്. മോദി പറഞ്ഞു. 

പാവങ്ങളെ കൊള്ളയടിച്ചാണ് കോണ്‍ഗ്രസ് വളര്‍ന്നതെന്ന് റെയ്ച്ചൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു. എന്നെ തകര്‍ക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ അജണ്ട. അതുകൊണ്ടാണ് പാര്‍ലമെന്റ് നടപടികള്‍ പോലും അവര്‍ തടസ്സപ്പെടുത്തുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൊള്ളയടിക്കുന്നത് ശീലമായിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ വന്നതോടെ അത് നിന്നു. എന്നോടുള്ള വൈരാഗ്യവും എന്നെ അപമാനിക്കുന്നതും അതിനാലാണ്. രാജ്യത്ത് രണ്ടര കോടി വ്യാജ റേഷന്‍ കാര്‍ഡുകളാണ് ഉണ്ടായിരുന്നത്. 

എന്‍ഡിഎ അധികാരത്തില്‍ എത്തിയപ്പോള്‍ ഇത് ഇല്ലാതായി. ജന്‍ധന്‍ അടക്കമുള്ള പദ്ധതികളിലൂടെ 300 ലധികം സേവനങ്ങള്‍ക്ക് 80,000 കോടിരൂപ നേരിട്ട് കൈമാറി. ഇതിലൂടെ പാവങ്ങളുടെ പണം നഷ്ടപ്പെടുന്നത് നിന്നു. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വരുമാനവും നിലച്ചു. 

അഴിമതിനിര്‍മാര്‍ജ്ജനം ബിജെപിയുടെ ലക്ഷ്യമാണ്. എന്നാല്‍ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. 

ആത്മവിശ്വാസത്തോടെയാണ് ബിജെപി മുന്നോട്ട് പോകുന്നത്. എന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസ്സും സഖ്യത്തിലാണ്. ഇരുവരും ചേര്‍ന്നാലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല. മോദി പറഞ്ഞു. 

കോണ്‍ഗ്രസ് ദളിതര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ല. ദളിതരുടെ അവസ്ഥ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ ദളിത് വിരുദ്ധ നിയമം ശക്തമാക്കി. 

കോണ്‍ഗ്രസ് ഒന്നും നല്‍കാതെ ഡോ.ബി.ആര്‍. അംബേദ്ക്കറെ അപമാനിച്ചു. ഭാരതരത്‌ന ഒരു കുടുംബത്തിലെ ഇഷ്ടമുള്ളവര്‍ക്ക് നല്‍കി. അംബേദ്ക്കറുടെ ഒരു പ്രതിമ പോലും സ്ഥാപിച്ചില്ല. ബിജെപി അംബേദ്ക്കറുടെ ജന്മദിനം ആഘോഷിക്കുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.