ന്യൂദല്‍ഹി: കനത്ത മഴയ്ക്കും മിന്നലിനും സാധ്യതയുണ്ടെന്ന കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഹരിയാനയില്‍ സ്കൂളുകള്‍ക്ക് അവധി നല്കി. സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധി നല്കാന് ഹരിയാന വിദ്യാഭ്യാസമന്ത്രി രാം ബിലാസ് ശര്‍മ നിര്‍ദേശം നല്കി.
രാജ്യത്തെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇന്നും കനത്ത മഴയ്ക്കും മിന്നലിനും സാധ്യതയുള്ളതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇടിമിന്നലിലും പൊടിക്കാറ്റിലും ഇതുവരെ 124 പേരാണ് മരിച്ചത്. മുന്നൂറോളം പേര്‍ക്കു പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: