നൈജീരിയന്‍ ഗ്രാമത്തില്‍ 51 പേരെ കൂട്ടക്കൊല ചെയ്തു

Monday 7 May 2018 9:24 am IST
ബിര്‍നിന്‍ ഗ്വാരി മേഖലയിലെ ഗ്വാസ്‌ക ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഗ്രാമത്തിലെത്തിയ അക്രമികള്‍ വീടുകള്‍ തീയിടുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. പ്രാണാരക്ഷാര്‍ഥം ഓടാന്‍ ശ്രമിച്ച പലരേയും അക്രമികള്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

ലാഗോസ്: വടക്കന്‍ നൈജീരിയയിലെ കഡുന സംസ്ഥാനത്തിലുള്ള ഗ്രാമത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 51 പേരെ ആയുധധാരികള്‍ കൂട്ടക്കൊല ചെയ്തു. വെടിവെച്ചും വെട്ടിയുമാണ് എല്ലാവരെയും കൊലപ്പെടുത്തിയിട്ടുള്ളത്. തെരുവുകളില്‍ ഛിന്നഭിന്നമായതുമായ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ബിര്‍നിന്‍ ഗ്വാരി മേഖലയിലെ ഗ്വാസ്‌ക ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഗ്രാമത്തിലെത്തിയ അക്രമികള്‍ വീടുകള്‍ തീയിടുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. പ്രാണാരക്ഷാര്‍ഥം ഓടാന്‍ ശ്രമിച്ച പലരേയും അക്രമികള്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞമാസം ബിര്‍നിന്‍ ഗ്വാരി മേഖലയില്‍ 14 ഖനിത്തൊഴിലാളികളെ ആയുധധാരികള്‍ വെടിവച്ചു കൊന്നിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സാംഫാര പ്രവിശ്യയുടെ അതിര്‍ത്തിയിലുള്ള ഗ്രാമങ്ങളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് സര്‍ക്കാരിനോട് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.