കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം നല്‍കി

Monday 7 May 2018 10:54 am IST
അടുത്ത 48 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പല സംസ്ഥാനങ്ങളിലും ശക്തിയേറിയ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 50കിലോമീറ്ററില്‍ അധികം വേഗത്തില്‍ കാറ്റു വീശാനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു

ന്യൂദല്‍ഹി: അടുത്ത 48 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പല സംസ്ഥാനങ്ങളിലും ശക്തിയേറിയ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 50കിലോമീറ്ററില്‍ അധികം വേഗത്തില്‍ കാറ്റു വീശാനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടാകും.  ദല്‍ഹി, അസ്സം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. .

കേരളത്തിലും ചൊവ്വാഴ്ചവരെ കനത്ത മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരക്കെ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെ കനത്ത മഴ പെയ്യും. ഇടിമിന്നലുമുണ്ടാവും. കന്യാകുമാരി ഭാഗത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴി പടിഞ്ഞാറേക്ക് നീങ്ങി ലക്ഷദ്വീപിന് സമീപത്ത് എത്തി. ഇതിന്റെ സ്വാധീനം കാരണമാണ് കേരളത്തില്‍ പരക്കെ മഴ ലഭിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.