ഇസ്ലാമാബാദ്: പാക്ക് ആഭ്യന്തര മന്ത്രി അഹ്സാന് ഇഖ്ബാലിന് നേരെ വധശ്രമം. നരോവാള്‍ ജില്ലയിലെ കാഞ്ച്റൂറില് ഒരു യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അഹ്സാന് നേരെ അക്രമി വെടിയുതിര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് അബിദ് ഹുസൈനെന്ന അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഹ്സാന് അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാന് മുസ്ലീം ലീഗിന്റെ(നവാസ്) യോഗത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രി ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ഇദ്ദേഹത്തെ ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വധശ്രമമാണിതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫ് വിശദീകരിച്ചു.
20 അടി അകലെ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് നരോവാള്‍ ജില്ലാ പോലീസ് ഓഫീസര്‍ ഇമ്രാന് കിഷ്വാര് വ്യക്തമാക്കി. അഹ്സാന്റെ വലത് തോളിനാണ് വെടിയേറ്റതെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലെടുത്ത അക്രമിയെ ചോദ്യം ചെയ്ത് വരികയാണെന്നും പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: