ഗ്വാട്ടിമാല സിറ്റി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഗ്വാട്ടിമാലയിലെത്തിയ ഉപരാഷ്ട്രപതിയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ്.ഗ്വാട്ടിമാല വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ വിദേശകാര്യമന്ത്രി സാന്ദ്ര ജോവലും ഗ്വാട്ടിമാലയിലെ ഇന്ത്യന്‍ അംബാസഡര്‍ സജീവ് ബാബു കുറുപ്പും ചേര്‍ന്നു സ്വീകരിച്ചു.
ഗ്വാട്ടിമാല ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളാണ് വെങ്കയ്യ നായിഡു സന്ദര്‍ശിക്കുന്നത്. ഗ്വാട്ടിമാലയ്ക്കു പുറമേ പനാമ, പെറു എന്നി രാജ്യങ്ങളാണ് നായിഡു സന്ദര്‍ശിക്കുന്നത്.
ഈ മാസം 11 വരെയാണ് സന്ദര്‍ശനം. ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: