കോഴിക്കോട്: നഗരത്തില്‍ കെട്ടിട നിര്‍മാണത്തിനിടെ വീണ്ടും മണ്ണിടിച്ചില്‍.രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. പത്തു മണിയോടെ ആനി ഹാള്‍ റോഡില്‍ കോര്പറേഷന് ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് അപകടം. ബംഗാള്‍ സ്വദേശി രാജേഷ് റോയ് (22), ദീപക് റോയ് (22) എന്നിവരെ മറ്റ് തൊഴിലാളികളും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഇവരില്‍ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റൊരാളെ ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് തൊഴിലാളികളും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഈ സംഭവത്തില്‍ നരഹത്യ കുറ്റം ചുമത്തി പോലീസും ദുരന്തനിവാരണ അതോറിറ്റിയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച റാം മോഹന്‍ റോഡില്‍ സ്റ്റേഡിയം ജങ്ഷനു സമീപമുണ്ടായ അപകടത്തില്‍ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു. റാം മോഹന്‍ റോഡില്‍ സ്റ്റേഡിയം ജങ്ഷനു സമീപം 10 നിലകളുള്ള ഷോപ്പിങ് കം റെസിഡന്‍ഷ്യല്‍ കോംപ്ലക്സ് നിര്‍മിക്കുന്ന സ്ഥലത്താണ് വ്യാഴാഴ്ച വൈകീട്ട് നാലോടെ അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: