'ഇന്ത്യന്‍ നായ്ക്കള്‍' എന്ന് വിളിച്ച് അധിക്ഷേപിച്ചു: അദ്നാന്‍ സമി

Monday 7 May 2018 12:47 pm IST
പതിനഞ്ചു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍ വംശജനായ സമി ഇക്കഴിഞ്ഞ ഓഗസ്റ്റിനു ശേഷം പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ തയ്യാറായിരുന്നില്ല.

ന്യൂദല്‍ഹി ; കുവൈറ്റ് വിമാനത്താവളത്തിലെ ജോലിക്കാര്‍ തനിക്കൊപ്പം ഉണ്ടായിരുന്നവരെ ഇന്ത്യന്‍ നായ്ക്കള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതായി ഗായകന്‍ അദ്നാന്‍ സമി.

വിമാനത്താവളത്തിലുണ്ടായ വിഷയം സംബന്ധിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും സമി ട്വീറ്റില്‍ ടാഗ് ചെയ്തു.

കുവൈറ്റില്‍ ഒരു സംഗീത പരിപാടി അവതരിപ്പിക്കാന്‍ പോയതായിരുന്നു ഗായകന്‍. അവിടെ എത്തിയപ്പോഴാണ് തനിക്കൊപ്പം ഉണ്ടായിരുന്നവര്‍ക്ക് ദുരനുഭവമുണ്ടായത്.

ഇത്രത്തോളം അപമര്യാദയായി ഇന്ത്യക്കാരോട് പെരുമാറാന്‍ ഇവര്‍ക്ക് എന്തു പറ്റിയെന്നും സമി ചോദിക്കുന്നു.

സുഷമ സ്വരാജിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരണ്‍ റിജ്ജു സമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പതിനഞ്ചു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍ വംശജനായ സമി ഇക്കഴിഞ്ഞ ഓഗസ്റ്റിനു ശേഷം പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ തയ്യാറായിരുന്നില്ല.

മനുഷ്യത്വത്തിന്റെ പേരില്‍ തനിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് സമി ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഈ അടുത്താണ് സമിക്ക് പൗരത്വം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.