കൃഷ്ണമൃഗ വേട്ട: ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ ജൂലൈ 17ലേക്ക് മാറ്റി

Monday 7 May 2018 4:47 pm IST
കൃഷ്ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ അപ്പീല്‍ പരിഗണിക്കുന്നത് ജൂലൈ 17ലേക്കു മാറ്റി. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ചന്ദ്രകുമാര്‍ സൊങ്കാറയാണ് സല്‍മാന്‍ ഖാന്റെ അപ്പീലില്‍ വാദം കേള്‍ക്കുക.

ജോധ്പൂര്‍: കൃഷ്ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ അപ്പീല്‍ പരിഗണിക്കുന്നത് ജൂലൈ 17ലേക്കു മാറ്റി. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ചന്ദ്രകുമാര്‍ സൊങ്കാറയാണ് സല്‍മാന്‍ ഖാന്റെ അപ്പീലില്‍ വാദം കേള്‍ക്കുക. വാദം കേള്‍ക്കാനായി കോടതിയില്‍ എത്തിയ സല്‍മാന്‍ പിന്നീട് മടങ്ങി. സഹോദരി അല്‍വിരയ്‌ക്കൊപ്പമാണ് ജോധ്പൂര്‍ കോടതിയില്‍ സല്‍മാന്‍ ഖാന്‍ വാദം കേള്‍ക്കാനെത്തിയത്. 

വാദം പരിഗണിക്കുന്ന ദിവസം സല്‍മാന്‍ കോടതിയിലെത്തും. കേസ് ഇന്ന് പരിഗണിക്കുമെന്നതിനാല്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് തയ്യാറാക്കിയിരുന്നത്. 1998ല്‍ ഹം സാത്ത് സാത്ത് ഹേയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗ വേട്ട നടത്തിയെന്നാണ് കേസ്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഫയല്‍ ചെയ്ത കേസില്‍ വാദം മാര്‍ച്ച് 28ന് പൂര്‍ത്തിയായിരുന്നു. 

ഏപ്രില്‍ അഞ്ചിന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ്കുമാര്‍ ഖത്രിയാണ് കൃഷ്ണമൃഗ വേട്ടക്കേസില്‍ സല്‍മാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. രണ്ടു ദിവസം ജയിലില്‍ കിടന്ന സല്‍മാന്‍ 50,000 രൂപയുടെ ജാമ്യത്തില്‍ പുറത്തിറങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.