തിരുവനന്തപുരം: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു വീണ് പെണ്‍കുട്ടി മരിച്ചു. പനവിളയിലെ അല്‍ സബര്‍ ഓര്‍ഫനേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നുമാണ് നേമം സ്വദേശിനി രഹ്ന താഴേക്ക് പതിച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നും വീണ കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ മാതാപിതാകളും സഹോദരനും വിദേശത്താണ്. കഴിഞ്ഞ ഒന്‍പത് മാസമായി കുട്ടി ഈ ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു. സംഭവത്തെ തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: