പുടിൻ നാലാം തവണയും റഷ്യൻ പ്രസിഡൻ്റായി സ്ഥാനമേറ്റു

Monday 7 May 2018 5:48 pm IST

മോസ്​കോ:  വ്ലാദിമർ പുടിൻ നാലാം തവണയും റഷ്യൻ പ്രസിഡൻ്റായി സ്ഥാനമേറ്റു. ക്രെംലിനിലെ ആന്ദ്രേയവ്സ്കി ഹാളിലാണ് പുടിൻ സർക്കാരിൻ്റെ പ്രവർത്തനത്തിൻ്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. പരിപാടിയില്‍ 5000ഒാളം അതിഥികള്‍ പങ്കെടുത്തു. കഴിഞ്ഞ 18 വര്‍ഷമായി റഷ്യയുടെ ഭരണാധികാരിയാണ്​ 65കാരനായ പുടിന്‍. 

2024 വരെ പുടിനു തുടരാം. ആറുവര്‍ഷമാണു പ്രസിഡന്‍റിൻ്റെ ഭരണകാലാവധി.  അടുപ്പിച്ച്‌ രണ്ടു തവണയില്‍ കൂടുതല്‍ പ്രസിഡന്‍റാകാന്‍ കഴിയില്ലെന്നാണു റഷ്യയിലെ വ്യവസ്ഥ. 2000ല്‍ ആദ്യം പ്രസിഡന്‍റായ പുടിന്‍ 2004ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2008ല്‍ പ്രധാനമന്ത്രിയായി. 2012ല്‍ വീണ്ടും പ്രസിഡന്‍റായി. 2018ല്‍ വീണ്ടും പ്രസിഡന്‍റ്​ സ്ഥാനത്ത്​ എത്തിരിക്കയാണ്​. നാലു തവണ പ്രസിഡന്‍റായെങ്കിലും 2008 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനാല്‍ തുടര്‍ച്ചയായി രണ്ടുതവണയിലേറെ പരിമോന്നത പദവിയില്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടില്ല.

അതേ സമയം പുടിൻ്റേത്​ ഏകാധിപത്യ ഭരണമാണെന്ന്​ ആരോപിച്ച്‌​ രാജ്യമെങ്ങും വന്‍പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധം നടന്ന മോസ്​കോ ഉള്‍പ്പെടെ 19 നഗരങ്ങളില്‍ നിന്നായി ആയിരത്തോളം പേരെ അറസ്​റ്റു ചെയ്യുകയും ​ചെയ്​തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.