ആകാശവാണി അഖിലേന്ത്യാ സംഗീത മത്സരം ആഗസ്റ്റില്‍

Tuesday 8 May 2018 2:50 am IST

തിരുവനന്തപുരം: സംഗീതരംഗത്തെ യുവപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി ആകാശവാണി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഈ വര്‍ഷത്തെ പ്രാഥമിക മത്സരങ്ങള്‍ ആഗസ്റ്റ് മാസം നടത്തും. ഹിന്ദുസ്ഥാനി, കര്‍ണാടക സംഗീത വിഭാഗങ്ങളില്‍ ശാസ്ത്രീയസംഗീതം, വായ്പാട്ട്, ലളിതസംഗീതം, നാടന്‍പാട്ട്, ഗസല്‍ എന്നിവയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രതേ്യകം മത്സരങ്ങളും ഉപകരണ സംഗീതത്തില്‍ വയലിന്‍, വീണ, മൃദംഗം, തവില്‍, ഗഞ്ചിറ, മുഖര്‍ശംഖ്, തബല, പുല്ലാങ്കുഴല്‍, നാഗസ്വരം, ക്ലാറിനറ്റ്, സാക്‌സോഫോണ്‍, ഹാര്‍മോണിയം എന്നീ ഇനങ്ങളില്‍ പൊതുവായും മത്സരങ്ങള്‍ ഉണ്ടായിരിക്കും.

2018 ജൂണ്‍ 30ന് 16വയസു പൂര്‍ത്തിയായവരും 24 വയസു കഴിയാത്തവരുമായിരിക്കണം മത്സരാര്‍ത്ഥികള്‍. ആകാശവാണിയുടെ ഏതെങ്കിലും നിലയത്തില്‍നിന്നും സംഗീതത്തിന് നിലവില്‍ ഓഡീഷന്‍ വിജയിച്ചവരോ ഗ്രേഡ് കിട്ടിയവരോ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല. ആകാശവാണി ഗായകസംഘത്തില്‍ അംഗങ്ങളായിട്ടുള്ളവര്‍ യുവവാണിയിലും ലോക്കല്‍ റേഡിയോ നിലയങ്ങളിലും സംഗീത സംഗീതേതര പരിപാടികളില്‍ പങ്കെടുത്തിട്ടുള്ളവര്‍ നിശ്ചിത പ്രായപരിധിക്കുള്ളില്‍ വരുന്നുവെങ്കില്‍ ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. 

ആകാശവാണി നിലയങ്ങളില്‍നിന്നും അപേക്ഷാഫോറം ലഭിക്കും.  വയസ് തെളിക്കുന്നതിനുള്ള സാക്ഷ്യപത്രംകൂടി അയയക്കണം. ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസസ്ഥാപനത്തിലെ ഹെഡ്മാസ്റ്ററോ പ്രിന്‍സിപ്പലോ നല്‍കുന്നതോ അല്ലെങ്കില്‍ മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തിയിട്ടുള്ള സാക്ഷ്യപത്രമോ സമര്‍പ്പിക്കണം. സ്റ്റേഷന്‍ ഡയറക്ടര്‍, ആകാശവാണി, തിരുവനന്തപുരം-14 എന്ന വിലാസത്തിലേക്ക് 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റുകൂടി സമര്‍പ്പിക്കണം. ഡ്രാഫ്റ്റിന്റെ നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ താമസിക്കുന്ന മത്സരാര്‍ത്ഥികള്‍ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍  അപേക്ഷിച്ചാല്‍ മതിയാകും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 9ന് മുമ്പായി നിലയത്തില്‍ ലഭിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.