ഐഎസ്ആര്‍ഒ ആണവ ക്‌ളോക്ക് വികസിപ്പിച്ചു

Tuesday 8 May 2018 2:55 am IST

ന്യൂദല്‍ഹി; ഉപഗ്രഹങ്ങളെ നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ കൃത്യമായി എത്തിക്കാന്‍ സഹായിക്കുന്ന ആണവ ക്‌ളോക്ക് ഐഎസ്ആര്‍ഒ സ്വന്തമായി വികസിപ്പിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വലിയ നേട്ടമാണിത്.  ഇപ്പോള്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി ബന്ധപ്പെട്ട ആസ്ട്രിയത്തില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ആറ്റോമിക് ക്‌ളോക്കുകള്‍. അടുത്തിടെ ഐഎസ്ആര്‍ഒ വിക്ഷേപിച്ച ദിശനിര്‍ണ്ണയ ഉപഗ്രഹങ്ങളില്‍ ഒന്ന് പാളിപ്പേകാന്‍ കാരണം ഇറക്കുമതി ചെയ്ത്  ക്‌ളോക്കിലെ കുഴപ്പമായിരുന്നു.

സ്വന്തമായി വികസിപ്പിച്ച ഇത് ഉടന്‍ ഉപഗ്രഹങ്ങളില്‍ പരീക്ഷിക്കും.   ഈ സാങ്കേതിക വിദ്യ കരസ്ഥമാക്കുന്ന അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ഇന്ത്യ. അഹമ്മദാബാദിലെ സ്‌പേസ് ആപ്‌ളിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്ര പറഞ്ഞു. നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി  സ്വന്തമായി രൂപകല്പ്പന ചെയ്ത് വികസിപ്പിച്ചതാണ് സ്വദേശി ആറ്റോമിക് ക്ളോക്ക്. അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.