അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Tuesday 8 May 2018 2:54 am IST
"എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള വരണാധികാരിയായ ആര്‍ഡിഒയ്ക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു. എം.വി. ഗോപകുമാര്‍, കുമ്മനം രാജശേഖരന്‍, രാജന്‍ കണ്ണാട്ട്, കെ.ജി. കര്‍ത്ത തുടങ്ങിയവര്‍ സമീപം"

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നു നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായെത്തിയാണ് വരണാധികാരിയായ ആര്‍ഡിഒ എം.വി. സുരേഷ് കുമാര്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 

 രാവിലെ ചെങ്ങന്നൂരിലെ വിവിധ മതമേലദ്ധ്യക്ഷന്മാരെ സന്ദര്‍ശിച്ചും അകാലത്തില്‍ വിട്ടുപിരിഞ്ഞ മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായരുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതിനും ശേഷമാണ് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എത്തിയത്.

ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ, എന്‍ഡിഎ ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ഘടകകക്ഷി നേതാക്കളായ നേതാക്കളായ രാജന്‍ കണ്ണാട്ട്, കെ.കെ. പൊന്നപ്പന്‍, ആര്‍. പൊന്നപ്പന്‍, രമാ ജോര്‍ജ്ജ്, സന്തോഷ് മാത്യു, രവി ഉണ്ണിത്താന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജില്ലാ നേതാക്കളായ എം.വി. ഗോപകുമാര്‍, ഡി. അശ്വനിദേവ്, പി.കെ. വാസുദേവന്‍, സജു എടക്കല്ലില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറും ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തും ഇന്നലെ പത്രിക സമര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.