പിണറായി കൊലപാതകങ്ങള്‍ : സൗമ്യ പോലീസ് കസ്റ്റഡിയില്‍

Tuesday 8 May 2018 3:04 am IST

തലശേരി: പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ വണ്ണത്താന്‍ സൗമ്യയെ വീണ്ടും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. മകള്‍ ഐശ്വര്യയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിന് വേണ്ടിയാണ് 4 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. 1 0 ന് വൈകിട്ട് 4 ന്  കോടതിയില്‍ ഹാജരാക്കാനാണ് കോടതി ഉത്തരവ്. സൗമ്യയുടെ അമ്മ വടവതി കമല, അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ തലശ്ശേരി സി.ജെ.എം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. 

 തുടര്‍ന്ന് മകള്‍ ഐശ്വര്യയുടെ മരണവുമായി  ബന്ധപ്പെട്ട് സൗമ്യയെ കണ്ണൂര്‍ ജയിലില്‍ എത്തിയാണ് അന്വഷണ ഉദ്യോഗസ്ഥന്‍ തലശ്ശേരി സി.ഐ.കെ.ഇ.പ്രേമചന്ദ്രന്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ഭര്‍ത്താവ് കിഷോറിന് പങ്കുണ്ടെന്ന് സൗമ്യ പോലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂരില്‍ വെച്ച് കിഷോറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണത്തിന്റെ വസ്തുത കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞതായി സ്ഥിരികരണം ഉണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാന്ന് സൗമ്യയെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. നേരത്തെ കുടുംബത്തിലെ ദുരൂഹ മരണത്തില്‍ സൗമ്യക്കെതിരെ രണ്ടു കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഐശ്വര്യയുടെ കേസിലും സൗമ്യ പ്രതി ചേര്‍ക്കപ്പെട്ടതോടെ സൗമ്യയെ ചോദ്യം ചെയ്യുകയെന്ന നടപടിക്രമം പൂര്‍ത്തികരിക്കുന്നതിനാണ്  പോലീസ് കസ്റ്റഡിയില്‍ വാങ്ങിയെന്നാണ് സൂചന.

അതേ സമയം പിണറായി പടന്നക്കരയില്‍ എലിവിഷം നല്‍കി മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയ കേസില്‍ കുറ്റ സമ്മതം നടത്തിയ സൗമ്യയുടെ രണ്ട് കാമുകന്മാരും ഉടന്‍ അറസ്റ്റിലാവുമെന്ന് സൂചന. ഇവര്‍ സൗമ്യയുമായി  ബന്ധമുള്ളവരാണെന്നും ഇവര്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുള്ളതായും ഇവരുടെ സംഭാഷണം പരിശോധിച്ചതില്‍ നിന്ന് പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.