സിഎംപി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പരസ്പരം കുത്തി കോടിയേരിയും കാനവും

Tuesday 8 May 2018 3:06 am IST

തൃശൂര്‍: സിഎംപി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പരസ്പരം കുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രനും. ബിജെപിയാണ് മുഖ്യശത്രുവെന്നും എന്നാല്‍ ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി  കൂടുന്നത് ദോഷം ചെയ്യുമെന്നും  കോടിയേരി  പറഞ്ഞു.

  ബിജെപിയെ ചെറുക്കാന്‍ വെറും രാഷ്ട്രീയ കാഴ്ചപ്പാടല്ല വേണ്ടതെന്നും വിശാല ജനാധിപത്യ മതേതര കക്ഷികളുമായി യോജിക്കുകയാണ് വേണ്ടതെന്നും  കാനവും പറഞ്ഞു. കോണ്‍ഗ്രസുമായുള്ള ബന്ധത്തെ ചൊല്ലി പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക് ശേഷവും സിപിഎം, സിപിഐ പാര്‍ട്ടികളുടെ ഭിന്നത പരസ്യമായി തുടരുകയാണ്. തൃശൂരില്‍ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.