ബിഡിജെഎസുമായുള്ള ബന്ധം തകരില്ല: വി. മുരളീധരന്‍

Tuesday 8 May 2018 3:08 am IST

തൃശൂര്‍: ബിഡിജെഎസുമായുള്ള ബന്ധം തകരില്ലെന്ന് വി. മുരളീധരന്‍ എംപി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ബിഡിജെഎസ് അടക്കം എന്‍ഡിഎയുടെ കൂട്ടായ പ്രവര്‍ത്തനം  ഉണ്ടാകും. വെള്ളാപ്പള്ളി നടേശന്‍ സമുന്നതനായ നേതാവാണ്. അദ്ദേഹത്തിന്റെ എല്ലാ വിമര്‍ശനങ്ങള്‍ക്കും ഈ തെരഞ്ഞെടുപ്പ് വേളയില്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.