ആണവകരാര്‍: പിന്മാറിയാല്‍ യുഎസ് ദു:ഖിക്കേണ്ടിവരുമെന്ന് റൂഹാനി

Tuesday 8 May 2018 3:20 am IST

ടെഹ്റാന്‍: ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. കരാര്‍ റദ്ദാക്കാനാണ് യുഎസിന്റെ തീരുമാനമെങ്കില്‍ ദു: ഖിക്കേണ്ടിവരുമെന്ന് റുഹാനി മുന്നറിയിപ്പ് നല്‍കി. 

കരാറില്‍നിന്നു പിന്മാറുന്ന കാര്യത്തില്‍ ഈ മാസം 12നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനം പ്രഖ്യാപിച്ചത്. പിന്മാറുമെന്നു തന്നെയാണ് ഇതുവരെയുള്ള സൂചനകള്‍. ഇറാനുമായി നിലവിലുള്ള ആണവകരാര്‍ ഭ്രാന്തന്‍ കരാറാണെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.

അതേസമയം, കരാറില്‍നിന്ന് പിന്മാറുന്നതിനെതിരേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മുന്നറിയിപ്പു നല്‍കി. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനുവരെ സാധ്യതയുണ്ടെന്ന് ജര്‍മനിയിലെ ഡെര്‍സ്പീഗല്‍ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.