ഗാനഗന്ധര്‍വന്‍ എന്തുകൊണ്ട് ഇപ്പോള്‍ മോശക്കാരനായി?

Tuesday 8 May 2018 3:31 am IST

സോഷ്യല്‍ മീഡിയ യേശുദാസിനെ വലിച്ച് കീറുന്നത് എന്തിന്? കാരണങ്ങള്‍ പലതാണ്

1 ശബരിമല പോലെ എല്ലാ ഹിന്ദു ആരാധനയങ്ങളിലും വിശ്വാസികള്‍ക്ക് കയറാം എന്നതു സംബന്ധിച്ചു ചര്‍ച്ച കൊണ്ടുവന്നു. അതിനെ സംഘ പരിവാര്‍ പിന്‍തുണച്ചു.

2 അത്തരത്തിലൊരു നീക്കമുണ്ടായാല്‍ ആ സ്ഥലവും കൂടി മതേതരമായാല്‍ തീര്‍ന്നില്ലേ മതത്തിന്റെ പേരില്‍ തമ്മില്‍ത്തല്ലിച്ച് നില്‍ക്കുന്ന രാഷ്ട്രീയക്കാരുടെ വാഴ്ച്ച. 

3 മതേതരമായി ഹിന്ദു (ജനങ്ങള്‍) ആചരിക്കുന്നതിനെ എല്ലാം എതിര്‍ക്കുക. ഓണം, ശബരിമല, തൃശൂര്‍ പൂരം ഇപ്പോള്‍ യേശുദാസ്.

ഈ വിവാദം ശരിക്കും എന്തിനാണ്. അദ്ദേഹം ഒരു സെലിബ്രിറ്റിയാണ്. എന്നാല്‍ 100 % ഇന്ത്യയുടെ നിയമങ്ങളെ അനുസരിക്കുന്ന ഒരാള്‍ ആണ്. അദ്ദേഹം. ഫോണ്‍ മേടിച്ച് ഫോട്ടോ മായ്ച്ചു കളഞ്ഞു എന്ന് വച്ച് അദ്ദേഹത്തെ അഹങ്കാരി എന്ന് പറയാന്‍ കഴിയുമോ?. എങ്കില്‍ കടക്കൂ പുറത്തിനും, മൈക്ക് ശരിയല്ലാത്തതിന് തട്ടി തെറിപ്പിച്ചതിനും നമ്മുടെ മുഖ്യനെ ഏങ്ങനെ കാണണം?

ചില സെലിബ്രിറ്റികളുടെ മുന്‍ കോപങ്ങളും മീഡിയായില്‍ വൈറല്‍ ആണ്. ദാസേട്ടനോട് എനിക്ക് പ്രത്യേക താത്പര്യമുള്ളതുകൊണ്ടല്ല. അദ്ദേഹത്തേ അക്രമിക്കുന്നവരുടെ ഉദ്ദേശശുദ്ധിയാണ് ഇത്തരത്തിലെഴുതാന്‍ പ്രേരിപ്പിച്ചത്.

അടുത്ത വിവാദം വരുന്നത് ഞാന്‍ മുന്‍കൂട്ടി പറയുന്നു. യേശുദാസിന്റെ പേര് മാറ്റണം, അമ്പലത്തില്‍ കയറാന്‍. ഈ വിവാദങ്ങള്‍ക്ക് മുന ഒടിയാന്‍ കുറഞ്ഞത് ഓരോ കുടുബവും ഗ്രൂപ്പുകളില്‍ തിരുമാനമെടുക്കണം. വിശ്വാസികള്‍ക്ക് ക്ഷേത്രപ്രവേശനം എന്നതിനെ അനുകൂലിക്കും. ഏതു നാമധാരിയാണെങ്കിലും. ക്ഷേത്രത്തിന് മുന്‍പില്‍ കാലു കഴുകി പ്രതിഷ്ഠിക്കുന്ന വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ടു തൊഴുതു ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ പിന്തുണക്കുക.

ഇനിയും താമസിച്ചാല്‍ നമ്മുടെ വീടുകളില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയും മതം മാറ്റുന്നതിലേയ്ക്കാണ് ഈ നീക്കം.

-പ്രദീപ് കുമാര്‍, മേവെള്ളൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.