ബിജെപിക്ക് 115 സീറ്റ് അഭിപ്രായ സര്‍വ്വേ

Tuesday 8 May 2018 3:34 am IST

ബെംഗളൂരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 115 സീറ്റുകളും കോണ്‍ഗ്രസിന് 70 സീറ്റുകളും ലഭിക്കുമെന്ന് ഫ്‌ളാഷ് ടീമും  ടിവി 5 കന്നടയും നടത്തിയ അഭിപ്രായ സര്‍വ്വേ. 38.11 ശതമാനം പേര്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചപ്പോള്‍ 37.03 ശതമാനം പേര്‍ സിദ്ധരാമയ്യയെ പിന്തുണച്ചു . കുമാരസ്വാമിക്ക് 18.33 ശതമാനം പേരുടെ പിന്തുണയേയുള്ളു. ബിജെപിക്ക് 115 സീറ്റും കോണ്‍ഗ്രസിന് 70 സീറ്റും ജനതാദളിന് 40 സീറ്റും മറ്റുള്ളവര്‍ക്ക് നാലു സീറ്റുമാണ് പ്രവചിക്കുന്നത്. 

ബിജെപിക്ക് 36 മുതല്‍ 38 ശതമാനം വരെയും കോണ്‍ഗ്രസിന് 33 മുതല്‍ 35 ശതമാനം വരെയും ദളിന് 20 മുതല്‍ 22 ശതമാനം വരെയും വോട്ട് ലഭിക്കും. ലിംഗായത്തുകളെ പ്രത്യേക മതമായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിയെ 61.11 ശതമാനം പേരും അംഗീകരിക്കുന്നില്ല.  സര്‍വ്വേയില്‍ പങ്കെടുത്ത 55.35 ശതമാനം പേരും നരേന്ദ്ര മോദി തന്നെ  അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെടുന്നു. ഏപ്രില്‍ 13 മുതല്‍ മെയ് ആറു വരെയാണ് സര്‍വ്വേ നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.