രഹാനെ ക്യാപ്റ്റന്‍

Tuesday 8 May 2018 3:50 am IST

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. വിരാട് കോഹ്‌ലിയുടെ അഭാവത്തിലാണ് രഹാനെയെ ക്യാപ്റ്റനാക്കിയത്. കോഹ്‌ലി കൗണ്ടി ക്രിക്കറ്റില്‍ സറെക്കായി കളിക്കാന്‍ ജൂണില്‍ ഇംഗ്ലണ്ടിലേക്ക് പോകും. ജൂണ്‍ 14 ന് ബെംഗളൂരുവിലാണ് ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് ആരംഭിക്കുന്നത്.

ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖാപിക്കും. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെയും അര്‍ലന്‍ഡില്‍ അരങ്ങേറുന്ന ട്വന്റി 20 ത്രിരാഷ്ട്ര പരമ്പരയ്ക്കുളള എ ടീമിനെയും ഇംഗ്ലണ്ട് പര്യടനത്തിനള്ള ഏകദിന, ട്വന്റി 20 ടീമുകളെയും ഇന്ന് പ്രഖ്യാപിക്കും.

ഇന്ത്യന്‍ ടീമിന്റെ അയര്‍ലന്‍ഡ് പര്യടനത്തിന് ശേഷം വിരാട് കോഹ്‌ലി ടീമിനൊപ്പം ചേരും. ഐപിഎല്ലില്‍ കളിച്ചുവരുന്ന വിരാട് കോഹ്‌ലി ജൂണ്‍ ആദ്യവാരം കൗണ്ടിയില്‍ കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകും.

ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയേക്കും 

മുംബൈ:  ക്യാപ്റ്റന്‍ വിരാട്‌കോഹ്‌ലിക്ക് പകരം ശ്രേയസ് അയ്യരെ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ടെസ്റ്റിനുള്ള ടീമിനെ ദേശീയ സെലക്ഷന്‍ കമ്മിറ്റി ഇന്ന് ബെംഗളൂരുവില്‍ പ്രഖ്യാപിക്കും. കോഹ്‌ലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയെ ക്യാപ്റ്റനാക്കിയിട്ടുണ്ട്.

കോഹ്‌ലി അടുത്തമാസം കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ പോകുന്നതുകൊണ്ടാണ് രഹാനെയെ നായകനാക്കിയത്. ജൂണ്‍ അവസാനം ഡബ്‌ളിനില്‍ അയര്‍ലന്‍ഡിനെതിരായ രണ്ട് ട്വന്റി 20 മത്സരങ്ങളിലും കോഹ്‌ലി കളിക്കില്ല. അയര്‍ലന്‍ഡ് പര്യടനത്തില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയേക്കും.

കോഹ്‌ലിക്ക് പകരം ശ്രേയസ് അയ്യരെയും  ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേലിനെയും ഹാര്‍ദിക് പാണ്ഡ്യക്ക് പകരം വിജയ് ശങ്കറെയും ഉള്‍പ്പെടുത്തിയേക്കും. 2017 ല്‍ ധര്‍മശാലയില്‍ ഓസീസിനെതിരായ ടെസ്റ്റില്‍ കോഹ്‌ലിക്ക് പകരം ശ്രേയസ് അയ്യരെ ടീമിലുള്‍പ്പെടുത്തിയിരുന്നു. മുരളി വിജയ്, ശിഖര്‍ ധവാന്‍, കെ. എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര ,രഹാനെ എന്നിവര്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നുറപ്പാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.