കോൺഗ്രസ് സാങ്കേതിക വിദ്യയ്ക്ക് എതിര്; യുവമോർച്ച ബിജെപിയുടെ ശക്തി

Tuesday 8 May 2018 10:41 am IST

ന്യൂദൽഹി: ആധുനിക ഇന്ത്യയ്ക്ക് വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യത്യസ്ത  വൈദഗ്ദ്ധ്യ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകി രാജ്യത്തിൻ്റെ വികസനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'നരേന്ദ്രമോദി ആപ്പ്' വഴി യുവമോർച്ച പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.

യുവജനതയാണ് എല്ലായ്പ്പോഴും ബിജെപിയുടെ ശക്തി. യുവജനത ബിജെപിയുടെ മുതൽക്കൂട്ടാണ്, എല്ലാ കാര്യങ്ങൾക്കും യുവജനത മുന്നിട്ട് നിൽക്കുന്നു. യുവമോർച്ച പ്രവർത്തകർ ടെക്നോളജിക്ക് നൽകുന്ന പ്രാധാന്യത്തെ അദ്ദേഹം പുകഴ്‌ത്തി. 

പ്രസംഗത്തിനിടയിൽ കോൺഗ്രസിനെ രൂക്ഷമായിട്ടാണ് പ്രധാനമന്ത്രി വിമർശിച്ചത്. ടെക്നോളജിക്കെതിരെയാണ് കോൺഗ്രസിൻ്റെ നീക്കമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ആധാർ കാർഡ്, ഇവിഎം, മൊബൈൽ ഫോൺ തുടങ്ങിയവയെല്ലാം കോൺഗ്രസ് എതിർക്കുകയാണ് ചെയ്തത്. ടെക്നോളജിയുടെ കാര്യത്തിൽ കോൺഗ്രസ് ഏറെ പുറകിലാണ്. ഒരു പക്ഷേ അവർക്ക് ഇതിനെക്കുറിച്ച് വേണ്ടത്ര അറിവില്ല- പ്രധാനമന്ത്രി പറഞ്ഞു. 

കർണാടകയിൽ ബിജെപിക്ക് പിന്തുണ നൽകുന്ന പാർട്ടി പ്രവർത്തകരെ അദ്ദേഹം അനുമോദിച്ചു. 45 ഡിഗ്രി ചൂടിലും കർണാടകയിൽ ജനങ്ങൾ പ്രചാരണ റാലികളിൽ സജീവ സാന്നിധ്യമായിരുന്നു. തെരഞ്ഞെടുപ്പിനെ ജനങ്ങൾ ഏറെ ഉത്സാഹത്തോടെയാണ് കാണുന്നത്, സമൂഹത്തിൻ്റെ എല്ലാ മേഖലകളിൽ നിന്നുള്ളവരും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നു-പ്രധാനമന്ത്രി വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.