കൊൽക്കത്തയിൽ യുവതികൾക്കെതിരെ ആസിഡ് ആക്രമണം

Tuesday 8 May 2018 11:37 am IST

കൊല്‍ക്കത്ത: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും യുവതികള്‍ക്കു നേരെ ആസിഡ് ആക്രമണം. കൊല്‍ക്കത്ത നഗരത്തിന്റെ തെക്ക് ഭാഗത്തെ പണ്ഡിത്യ റോഡിലായിരുന്നു സംഭവം നടന്നത്. റോഡിനരികിലൂടെ നടക്കുകയായിരുന്ന അഞ്ച് യുവതികളടക്കം ആറ് പേര്‍ക്ക് ആക്രമണത്തില്‍ പൊള്ളലേറ്റു. 

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ ടാക്സിയെ പിന്തുടര്‍ന്നെങ്കിലും വണ്ടിയുപേക്ഷിച്ച്‌ ഡ്രൈവറടക്കമുള്ള സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ടാക്‌സി കസ്റ്റഡിയില്‍ എടുത്ത് പരിശോധന നടത്തിയെന്ന് പോലീസ് അറിയിച്ചു.

രബീന്ദ്ര സരോവര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ പോലീസ് ഉടന്‍ പിടികൂടുമെന്നും ഡിസിപി മീറജ് ഖാലിദ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.