കൊലപാതകത്തില്‍ പങ്കില്ല, സമഗ്രമായ അന്വേഷണം നടത്തണം: ആര്‍എസ്എസ്

Tuesday 8 May 2018 12:48 pm IST
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അറിവോ, ആസൂത്രണമോ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്ലില്ല. സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പേരില്‍ നിരപരാധിയാണ് കൊല്ലപ്പെട്ടത്

കോഴിക്കോട്: കണ്ണൂരിലെ കൊലപാതകങ്ങള്‍ അപലപനീയമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലുണ്ടായ കൊലപാതകവും അതിനെ തുടര്‍ന്ന് നിരപരാധിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമോജ് കൊല്ലപ്പെട്ടതിനെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അറിവോ, ആസൂത്രണമോ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്ലില്ല.  സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പേരില്‍ നിരപരാധിയാണ് കൊല്ലപ്പെട്ടത്. കണ്ണൂരില്‍ അക്രമം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്.  രണ്ട് കൊലപാതകങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. 

ആദ്യകൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന് അരമണിക്കൂറിനുള്ളിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടത്. മാരകമായ മുറിവേറ്റാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.  ഇത് അത്യന്തം ഭീകര നടപടിയാണ്. സമാധാനം ഉറപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയൊണ് പുതിയ കൊലപാതകങ്ങള്‍ എന്നുള്ളത് അത്യന്തം വേദനാജനകമാണെന്നും ഗോപാലന്‍കുട്ടിമാസ്റ്റര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.