സിദ്ധരാമയ്യ ബംഗളൂരു നഗരത്തെ സ്വകാര്യ ബിൽഡേഴ്സിന് കൈമാറ്റം ചെയ്തു

Tuesday 8 May 2018 1:13 pm IST

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻവിജയം കൈവരിക്കാൻ സാധിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇതിന് പുറമെ 2019ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 50 ശതമാനം വോട്ട് ലഭിക്കുമെന്നും ആദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രധാനമന്ത്രിയുടെ വ്യക്തിത്വം കർണാടക തെരഞ്ഞെടുപ്പിനെ ഏറെ സ്വാധീനിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഭരണത്തിനെതിരെ ജനരോഷം ഉണ്ടെന്നും പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് ഭരണം എല്ലാ മേഖലകളിലും പരാജയമാണ് ഏറ്റുവാങ്ങിയത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മുതൽ  കാർഷിക മേഖലയിലെ അസ്ഥിരത പരിഹരിക്കുന്നതിലും , നിയമ നിർവ്വഹണത്തിലെല്ലാം കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബംഗളൂരു എന്ന നഗരത്തെ സിദ്ധരാമയ്യ ട്രോയിക്ക ബിൽഡേഴ്സായ ജോർജ്, ഹാരിസ്, റോഷൻ ബെയ്ഗ് എന്നിവർക്ക് കൈമാറ്റം ചെയ്തുവെന്നും ഷാ കുറ്റപ്പെടുത്തി. കോൺഗ്രസുകാരായ ഇവർ തങ്ങൾക്ക് താത്പര്യമുള്ള രീതിയിലാണ് സംസ്ഥാനത്ത് കാര്യ നിർവ്വഹണം നടത്തുന്നത്- ഷാ പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.