ആപ് നേതാവ് അശുതോഷിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്

Tuesday 8 May 2018 1:02 pm IST
ഗാന്ധിജിക്കും നെഹ്രുവിനും വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും വിവാഹിതനല്ലെങ്കിലും ഞാന്‍ ബ്രഹ്മചാരിയല്ലെന്ന് വാജ്പേയി പറഞ്ഞിട്ടുണ്ടെന്നും അശുതോഷ് പ്രസ്താവിച്ചു

ന്യൂദല്‍ഹി: ഗാന്ധിജി, നെഹ്രു, വാജ്പേയ് എന്നിവര്‍ക്കെതിരേ അസഭ്യ പരാമര്‍ശം നടത്തിയതിന് ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷിനെതിരേ കേസെടുക്കാന്‍ ദല്‍ഹി കോടതി നിര്‍ദ്ദേശം. 2016 ലാണ് അശുതോഷിന്റെ പരാമര്‍ശം വന്നത്. സന്ദീപ് കുമാര്‍ എന്ന ആപ് എംഎല്‍എ ലൈംഗിക കേസില്‍ കുടുങ്ങിയപ്പോള്‍ അയാളെ ന്യായീകരിച്ച് അശുതോഷ് സാമൂഹ്യമാധ്യമത്തില്‍ നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം.

ആം ആദ്മി പാര്‍ട്ടി എംഎല്‍എ സന്ദീപ്കുമാറും രണ്ടു സ്ത്രീകളുമടങ്ങുന്ന ലൈംഗിക വൈകൃതങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ഗാന്ധിജിക്കും നെഹ്രുവിനും വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും വിവാഹിതനല്ലെങ്കിലും ഞാന്‍ ബ്രഹ്മചാരിയല്ലെന്ന് വാജ്പേയി പറഞ്ഞിട്ടുണ്ടെന്നും അശുതോഷ് പ്രസ്താവിച്ചു. സന്ദീപിന്റേത് വ്യക്തിപമായ സ്വകാര്യമാണെന്നായിരുന്നു വാദം. 

''ശ്രദ്ധപിടിച്ചുപറ്റാന്‍ ആര്‍ക്കും മാഹാത്മാ ഗാന്ധിയെപ്പോലുള്ളവര്‍ക്കെതിരേ വിരല്‍ ചൂണ്ടാം, പക്ഷേ, കടുത്ത ദേശസ്നേഹിക്കുപോലും ഗാന്ധിജിയുടെ മഹത്വം ആര്‍ജിക്കാന്‍ എളുപ്പമല്ല,'' ദല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ഏക്താ ഗൗബാ നിരീക്ഷിച്ചു. അശുതോഷ് ശ്രദ്ധപിടിക്കാന്‍ ശ്രമിക്കുകയും യുവജനങ്ങളുടെ മനസില്‍ ദുഷ്ചിന്ത കടത്തുകയുമാണെന്ന് മജിസ്ട്രേറ്റ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.