പീഡനത്തിന് കാരണം വസ്ത്രധാരണമല്ല: നിര്‍മല സീതാരാമന്‍

Tuesday 8 May 2018 2:01 pm IST
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണം വസ്ത്രധാരണമാണെന്ന് പറയുന്നവര്‍ക്ക് ചുട്ട മറുപടിയുമായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. സ്ത്രീകളുടെ വസത്രധാരണമാണ് പീഡനങ്ങള്‍ക്ക് കാരണം എന്ന് പറയുന്നത് വിഡ്ഢിത്തരമാണ്

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണം വസ്ത്രധാരണമാണെന്ന് പറയുന്നവര്‍ക്ക് ചുട്ട മറുപടിയുമായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. സ്ത്രീകളുടെ വസത്രധാരണമാണ് പീഡനങ്ങള്‍ക്ക് കാരണം എന്ന് പറയുന്നത് വിഡ്ഢിത്തരമാണ്.

വസ്ത്രധാരണമാണ് കാരണം എങ്കില്‍ എങ്ങനെയാണ് പ്രായമായ സ്ത്രീകളും ചെറിയ കുട്ടികളും ലൈംഗിക പീഡനത്തിന് ഇരയാകുന്നതിനും മന്ത്രി ചോദിച്ചു.  സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിന്മേല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തണം.

ഇത്തരം കേസുകളില്‍ പലപ്പോഴും പ്രതിസ്ഥാനത്ത് വരുന്നത് ആ വ്യക്തിയുടെ ബന്ധുക്കളോ, സുഹൃത്തുക്കളോ, പരിസരത്തുള്ളവരോ ആണെന്നതും ഒരു സത്യമാണ്. ഇത്തരം കേസുകളില്‍ എന്‍ഫോഴ്സ്മെന്റ, വനിതാ കമ്മീഷന്‍ എന്നിവ  കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.