വിദേശ വനിതയുടെ കൊലപാതകം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Tuesday 8 May 2018 2:49 pm IST
വിദേശ വനിതയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കൂടി പിടിയില്‍.പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഉമേഷ്, ഉദയന്‍ എന്നിവരില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സുഹൃത്തുക്കളും പ്രദേശവാസികളുമായ രണ്ടുപേരെ പോലീസ് പിടികൂടിയത്

കോവളം: വിദേശ വനിതയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കൂടി പിടിയില്‍.പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഉമേഷ്, ഉദയന്‍ എന്നിവരില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സുഹൃത്തുക്കളും പ്രദേശവാസികളുമായ രണ്ടുപേരെ പോലീസ് പിടികൂടിയത്.  വിദേശ വനിത കൊല്ലപ്പെട്ട ദിവസം ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയ ആളും പ്രധാന പ്രതി ഉമേഷിന്റെ സുഹൃത്തായ യുവാവുമാണ് പിടിയിലായത്.

വിദേശവനിതയുടെ മരണവുമായി ബന്ധപ്പെട്ട് രാസപരിശോധനാ ഫലങ്ങള്‍ ഒരാഴ്ചയ്ക്കകം പൂര്‍ണമായും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇത് ലഭിക്കുന്നതോടെ കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനാകും. അതിനുശേഷം കൂടുതല്‍ തെളിവുകള്‍ ആവശ്യമായി വന്നാല്‍ വിദേശവനിതയുടെ ആന്തരികാവയവങ്ങളില്‍ ചിലത് ഹൈദരാബാദിലേയോ വിദേശത്തെയോ ലാബുകളില്‍ അയച്ച് പരിശോധിക്കും. 

പോലീസ് അറസ്റ്റുചെയ്ത പ്രതികള്‍ക്കെതിരെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ നിര്‍ണായക തെളിവുകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.