അതു സംഭവിച്ചാൽ ഞാൻ പ്രധാനമന്ത്രി: സ്വയം പ്രഖ്യാപിച്ച് രാഹുൽ

Tuesday 8 May 2018 3:01 pm IST

ബെംഗളൂരു: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ... കണ്ടാറിയണം, എങ്കിലും രാഹുൽ ഗാന്ധി സ്വയം പറയുകയാണ്, ...എങ്കിൽ ഞാൻതന്നെ, ഞാൻ തന്നെയാണ് പ്രധാനമന്ത്രി. സമൃദ്ധഭാരതം എന്ന ജനവേദി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ സ്വയം അവേരാധിക്കൽ.

സദസിൽ നിന്ന് ഒരാൾ അടുത്ത പ്രധാനമന്ത്രിയാരെന്ന് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. കോൺഗ്രസിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ ഞാൻ തന്നെയാണ് പ്രധാനമന്ത്രി. രാഹുൽ പറഞ്ഞു.  അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കാൻ സാധ്യതയില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാനും ഇടയില്ല.

പ്രതിപക്ഷ ഐക്യമാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ആയുധം. എല്ലാവരും ഒന്നിച്ചാൽ ബിജെപി ജയിക്കില്ല. മോദി പ്രധാനമന്ത്രായാവില്ലെന്ന് എനിക്കുറപ്പുണ്ട്. അത് അദ്ദേഹത്തിന്റെ മുഖത്തും കാണാം, അത് അദ്ദേഹത്തിനും അറിയാം രാഹുൽ തട്ടിവിട്ടു. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട സംസ്ഥാനങ്ങൾ എല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കുമെന്നും രാഹുൽ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.