മോദിയെ പ്രശംസിച്ച് സിദ്ധരാമയ്യ; നാക്കുപിഴ തിരുത്തിയപ്പോള്‍ പിന്നെയും പിഴ

Tuesday 8 May 2018 3:25 pm IST
അടുത്ത വിശദീകരണം പിന്നെയും കുഴപ്പത്തിലാക്കി,'' സ്വാമി ഇവിടുണ്ട്. മോദി അങ്ങ് ഗുജറാത്തിലാണ്

ബെംഗളൂരു: നരേന്ദ്ര മോദിയെ പ്രശംസിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നാക്കുപിഴച്ചായാലും പറഞ്ഞത് പക്ഷേ സത്യം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നരേന്ദ്ര സ്വാമിയുടെ പ്രചാരണത്തിനുവന്ന മുഖ്യമന്ത്രി പ്രശംസിച്ചത് നരേന്ദ്ര മോദിയെ!!

''ഗ്രാമങ്ങളില്‍ റോഡുപണി നടക്കുന്നു, കുടിവെള്ള വിതരണവും ഭവന നിര്‍മാണവും നടക്കുന്നു. ഇതെല്ലാം നരേന്ദ്ര മോദിയും നമ്മളും ഉള്ളതുകൊണ്ടാണ്.....'' സിദ്ധരാമയ്യ  ഉറക്കെ പറഞ്ഞു. പെട്ടെന്ന് അബദ്ധം തിരുത്തിക്കൊടുത്തു തൊട്ടടുത്തുണ്ടായിരുന്ന നരേന്ദ്ര സ്വാമി. അപ്പോള്‍ മുഖ്യമന്ത്രി അടുത്ത അബദ്ധത്തില്‍ വീണു,'' ക്ഷമിക്കണം, ക്ഷമിക്കണം. നരേന്ദ്ര സ്വാമി.... പ്രധാന വാക്ക് നരേന്ദ്ര എന്നതാണ്...'' 

അടുത്ത വിശദീകരണം പിന്നെയും കുഴപ്പത്തിലാക്കി,'' സ്വാമി ഇവിടുണ്ട്. മോദി അങ്ങ് ഗുജറാത്തിലാണ്. നരേന്ദ്ര മോദി ഒരു സങ്കല്‍പ്പമാണ്, നരേന്ദ്ര സ്വാമി യാഥാര്‍ഥ്യവും.'' 

മോദി ഇപ്പോഴും ഗുജറാത്ത് മുഖ്യമന്ത്രിയാണെന്നാണോ സിദ്ധരാമയ്യ ധരിച്ചിരിക്കുന്നതെന്നായി പിന്നെ വിമര്‍ശനങ്ങള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.