ശ്രീനഗര്‍; ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. അതോടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട നാട്ടുകാരുടെ എണ്ണം ആറായി.
ഞായറാഴ്ചയാണ് ഭീകരരെ കൊന്നതിന്റെ പേരില്‍ ഒരു സംഘം നാട്ടുകാര്‍ സൈന്യവുമായി ഏറ്റുമുട്ടിയത്. അഞ്ചു പേര് അന്ന് മരണമടഞ്ഞിരുന്നു. ശ്രീനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇഖ്ബാല്‍ ഭട്ടാണ് ഇന്നലെ രാവിലെ അന്ത്യശ്വാസം വലിച്ചത്.
ഷോപ്പിയാനിലെ നഗ്ബാല്‍ സ്വദേശിയാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സദ്ദാം പദ്ദാര്‍, കശ്മീര്‍ സര്‍വ്വകലാശാല പ്രൊഫസര്‍ മൊഹമ്മദ് റാഫി ഭട്ട് എന്നിവടക്കം അഞ്ചു ഭീകരരെ അന്ന് സൈന്യം വകവരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: