മകനെ വലിച്ചെറിഞ്ഞ ശേഷം ഓടുന്ന കാറില്‍ യുവതിയെ പീഡിപ്പിച്ചു

Tuesday 8 May 2018 6:12 pm IST
തനിക്ക് ജോലി നല്‍കിയ ആര്‍.കെ. മേഹ്തയും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. മദ്യവും മയക്ക്മരുന്ന് ഗുളികകളും നല്‍കിയ ശേഷമാണ് അവര്‍ തന്നെ പീഡിപ്പിച്ചതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മുസാഫര്‍നഗര്‍: ഓടുന്ന കാറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. മൂന്ന് വയസുകാരനായ കുട്ടിയെ വണ്ടിയില്‍ നിന്ന് പുറത്തേയ്ക്ക് എറിഞ്ഞ ശേഷമാണ് യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. കുട്ടിയെ ഗ്രമവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. 

പീഡിപ്പിച്ച ശേഷം 26കാരിയായ യുവതിയെ ചാപ്പര്‍ മേഖലയിലെ ഹൈവേയില്‍ പ്രതികള്‍ ഉപേക്ഷിച്ചെന്ന് എസ്പി ഓംബിര്‍ സിങ് പറഞ്ഞു. 

തനിക്ക് ജോലി നല്‍കിയ ആര്‍.കെ. മേഹ്തയും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. മദ്യവും മയക്ക്മരുന്ന് ഗുളികകളും നല്‍കിയ ശേഷമാണ് അവര്‍ തന്നെ പീഡിപ്പിച്ചതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ഈ വര്‍ഷം തുടങ്ങി ആദ്യ മൂന്നര മാസങ്ങള്‍ പിന്നിടുമ്പോള്‍ ദല്‍ഹി പോലീസിന്റെ കണക്കുകള്‍ പ്രകാരം രാജ്യ തലസ്ഥാനത്ത് ദിനം പ്രതി അഞ്ചിലേറെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 96.63 ശതമാനം പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.