തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ വീണ്ടും അഴിച്ചുപണി. യതീഷ് ചന്ദ്ര തൃശൂരിലും അരുള്‍ ബി.കൃഷ്ണ കൊല്ലത്തും കമ്മിഷണര്‍മാരാകും. ദേബേഷ് കുമാര്‍ ബെഹ്റയാണു പാലക്കാട് എസ്പി. അശോക് യാദവിനെ ഇന്റലിജന്‍സ് ഐജിയായും നിയമിച്ചു.
ആര്.നിശാന്തിനി (ഹെഡ് ക്വാട്ടേഴ്സ്), രാഹുല്‍ ആര്.നായര്‍ (എറണാകുളം റൂറല്‍), പ്രതീഷ് കുമാര്‍ (മലപ്പുറം), എം.കെ.പുഷ്കരന് (തൃശൂര്‍ റൂറല്‍), ഡോ. ശ്രീനിവാസ് (കാസര്‍കോഡ്), ആര്.ആദിത്യ(തിരുവനന്തപുരം ഡിസിപി) എന്നിങ്ങനെയാണ് മറ്റു പുതിയ നിയമനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: