ടിവിഎസ് സില്‍വര്‍ അലോയ് എഡിഷന്‍ റെഡി

Wednesday 9 May 2018 2:07 am IST

ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് സ്‌പോര്‍ടസ് സില്‍വര്‍ അലോയ് എഡിഷന്‍ പുറത്തിറക്കി. സാധാരണ ബൈക്കിന്റെ കറുപ്പ് അലോയ് വീലിനു പകരം വെള്ളി നിറമുള്ള അലോയ് ആണ് പുതിയ എഡിഷന്. വില്‍പ്പന 20 ലക്ഷം എത്തിയതിന്റെ ആഘോഷമായാണ് പുതിയ സില്‍വര്‍ എഡിഷന്‍. 

99.7 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണിതിന്. 7.5 പിഎസ് വരെ കരുത്തും 7.8 എന്‍എം ടോര്‍ക്കുമേകുന്നതാണ് എന്‍ജിന്‍. 95 കിലോമീറ്ററാണ് മൈലേജ്.  ഇന്ധനക്ഷമത ഉറപ്പാക്കാന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ഇകോ, പവര്‍ മോഡുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

ബ്ലാക്ക് സില്‍വര്‍, വോള്‍ക്കാനൊ റെഡ് എന്നീ നിറങ്ങളില്‍ പുതിയ സില്‍വര്‍ അലോയ് എഡിഷന്‍ ലഭിക്കും. 38,961 രൂപയാണ് എക്‌സ് ഷോറൂം വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.