നിരത്ത് കീഴടക്കാന്‍ യാരിസ് വരുന്നു

Wednesday 9 May 2018 2:09 am IST

ടൊയോട്ടയുടെ പുതിയ മോഡലായ യാരിസിന്റെ പ്രീ ലോഞ്ച് ബുക്കിങ് തുടങ്ങി. രാജ്യത്തെവിടെയുമുള്ള ടൊയോട്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ യാരിസ് ബുക്കുചെയ്യാം. മെയ് മുതല്‍ വിതരണം തുടങ്ങും. ദല്‍ഹിയില്‍ നടന്ന  2018 ഓട്ടോ എക്സ്പോയിലാണ് പുതിയ മോഡല്‍ യാരിസ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ടൊയോട്ടയുടെ ഇടത്തരം ഹൈ ക്ലാസ്സ് സെഡാനായ  യാരിസിന് മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകളുണ്ട്. പ്രധാനമായും നാല് വേരിയന്റുകളില്‍ ലഭിക്കും. 8.75 ലക്ഷം മുതല്‍ 14.07 ലക്ഷം വരെയാണ് വില.

ഹൈക്ലാസ്സ് വാഹനങ്ങളേക്കാള്‍ വ്യത്യസ്തമായ ഡിസൈന്‍, വിശാലമായ ഉള്‍വശം, മികച്ച ഗുണമേന്മ, യാത്രാ സുഖം എന്നിവയും യാരിസ് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും മികച്ച സുരക്ഷാ സൗകര്യങ്ങളും യാരിസിലുണ്ട്. ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ ബാഗുകള്‍ക്കു പുറമെ സൈഡ് എയര്‍ ബാഗുകള്‍, വിന്‍ഡോ ഷീല്‍ഡ് എയര്‍ ബാഗുകള്‍, കാല്‍മുട്ടിനുള്ളവ തുടങ്ങി ഏഴ് എസ്ആര്‍എസ് എയര്‍ ബാഗുകളാണ് സുരക്ഷ് ഒരുക്കുന്നത്. ടയര്‍ പ്രഷര്‍ മോണിറ്ററിങ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. ആന്റി ലോക്കിങ് ബ്രേക്കിങ് സംവിധാനമുള്ള വാഹനത്തിന്റെ നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കണുള്ളത്. ഫ്രണ്ട് പാര്‍ക്കിങ് സെന്‍സര്‍, 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റുകള്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ ഹാന്‍ഡ് റെസ്റ്റുകള്‍ തുടങ്ങിയവയും ഉണ്ട്.

പവര്‍ ഡ്രൈവര്‍ സീറ്റ്, ഫ്യൂവല്‍ സേവിങ് കാല്‍കുലേറ്റര്‍, സ്മാര്‍ട്ട് ഫോണ്‍ കണക്ട് ചെയ്യാവുന്ന ടച്ച് സ്‌ക്രീനോടുകൂടിയ നാവിഗേഷന്‍, ഓഡിയോ സംവിധാനം, പാര്‍ക്കിങ് സെന്‍സര്‍ ഡിസ്പ്ലേ തുടങ്ങിയ നൂതന സംവിധാനങ്ങളും ടൊയോട്ട യാരിസില്‍ ഒരുക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകള്‍, മുന്‍വശത്തും പുറകിലുമുള്ള ഫോഗ് ലാമ്പുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ഡോര്‍ സെന്‍സിങ് അണ്‍ലോക്ക് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുമുണ്ട്

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായെത്തുന്ന യാരിസിന് 6സ്പീഡ് മാനുവല്‍, 7 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുകളാണുള്ളത്. രാജ്യത്തുടനീളം വാഹനത്തിന്റെ എക്സ് ഷോറൂം വില ടൊയോട്ട ഏകീകരിച്ചിട്ടുണ്ട്. 50,000 രൂപയാണ് ബുക്കിങ് തുക. കൂടുതല്‍ വിവരങ്ങള്‍ https://www.toyotabharat.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. എല്ലാ ടൊയോട്ട ഡീലര്‍ഷിപ്പുകളിലും ടൊയോട്ട യാരിസ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ടെസ്റ്റ് ഡ്രൈവിനു വേണ്ടി ഉപഭോക്താക്കള്‍ക്ക് ബുക്കു ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ എന്‍. രാജ വ്യക്തമാക്കി.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.