ലൈംഗികാപവാദ പ്രചരണം: എഎപി നേതാവിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

Wednesday 9 May 2018 2:30 am IST

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷിനെതിരെ കേസെടുക്കാന്‍ ദല്‍ഹി പോലീസിനോട് കോടതി ഉത്തരവിട്ടു.മഹാത്മാ ഗാന്ധി, ജവഹര്‍ ലാല്‍ നെഹ്‌റു അടല്‍ ബിഹാരി വാജ്‌പേയ് എന്നിവര്‍ക്കെതിരെ സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് ഉത്തരവ്. 2016ല്‍ അശുതോഷ് എഴുതിയ ബ്ലോഗിലാണ് മോശമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. 

ലൈംഗികാപവാദത്തില്‍ കുടുങ്ങിയ മുന്‍ എഎപി എംഎല്‍എ സന്ദീപ് കുമാറിനെ പ്രതിരോധിക്കാന്‍ എഴുതിയ ബ്ലോഗില്‍ രാജ്യം ബഹുമാനിക്കുന്ന നേതാക്കള്‍ക്കെതിരെയും കടുത്ത ലൈംഗികാപവാദങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

ബ്ലോഗില്‍ ഗാന്ധിക്കും നെഹ്‌റുവിനും വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്നും, വാജ്‌പേയ് ബ്രഹ്മചാരി ആയിരുന്നില്ലെന്നുമായിരുന്നു പരാമര്‍ശം. ഐപിസി 292, 293 എന്നിവ പ്രകാരമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്്റ്റര്‍ ചെയ്തിരിക്കുന്നത്. ജനശ്രദ്ധ ആകര്‍ഷിക്കാന്‍ മഹാത്മാ ഗാന്ധിക്കു നേരെ ആരോപണമുന്നയിച്ചതെന്നും എന്നാല്‍, അദ്ദേഹത്തോളം ഉയരാന്‍ എളുപ്പമല്ലെന്നും അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഏക്ത ഗൗബ നിരീക്ഷിച്ചു. യുവാക്കളുടെ മനസ്സില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുവാനേ ലേഖനത്തിന് സാധിക്കൂവെന്നും കോടതി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.