അഭയം തേടി സിപിഎം ബിജെപിയുടെ പിന്നാലെ

Wednesday 9 May 2018 2:32 am IST

കൊല്‍ക്കത്ത; തൃണമൂല്‍ കോണ്‍്രഗസിന്റെയും അവര്‍ക്കൊപ്പമുള്ള ഇസ്ലാമിക തീവ്രവാദികളുടെയും അക്രമം അസഹനീയമായതോടെ  സിപിഎം രക്ഷ തേടി ബിജെപി, ആര്‍എസ്എസ് കാര്യാലയങ്ങളില്‍.  

ആര്‍എസ്എസ് പ്രവര്‍ത്തനമില്ലാത്ത ഭാഗങ്ങളില്‍ തൃണമൂലും മറ്റും സിപിഎമ്മുകാരെ ഓടിച്ചിട്ട് തല്ലുകയാണ്. പലയിടങ്ങളിലും ആര്‍എസ്എസ്സിന്റെ സഹായം കൊണ്ടാണ് ഇപ്പോള്‍ സിപിഎമ്മുകാര്‍ ജീവിച്ചുപോകുന്നതെന്നാണ് ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്. മിഡ്‌നാപ്പൂര്‍, നാദിയ, വീര്‍ഭൂം തുടങ്ങിയ ജില്ലകളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സിപിഎം ബിജെപിയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.  തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ചടക്കാന്‍ തൃണമൂല്‍ ഇസ്ലാമിക തീവ്രവാദികളുടെ സഹായത്തോടെ വ്യാപകമായാണ് അക്രമം അഴിച്ചുവിടുന്നത്. 

തൃണമൂലിന്റെ അണികളില്‍ വലിയൊരുപങ്ക് ബംഗ്‌ളാദേശികളാണ്. സ്വതേ അക്രമികളായ ഇവര്‍ മമതയുടെ ഒത്താശയോടെ അക്രമം അഴിച്ചുവിടുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തനം ശക്തമല്ലാത്ത സ്ഥലങ്ങളില്‍ ഇവരുടെ അക്രമം കാരണം സിപിഎം അണികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പോലും കഴിയുന്നില്ല. ഈ മാസം 14നാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. പലയിടങ്ങളിലും സിപിഎമ്മിനും ബിജെപിക്കും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.