ഓപ്പറേഷന്‍ കോബ്ര

Wednesday 9 May 2018 2:34 am IST
ആന്ധ്രപ്രദേശിലെ പടിഞ്ഞാറന്‍ ഗോദാവരിയിലെ രാമചന്ദ്രപുരത്ത് ബ്രഹ്മാനനന്ദ റാവുവിന്റെ വീടിനടുത്താണ് മൂര്‍ഖനെ കണ്ടെത്തിയത്. ആരുടെയോ അടിയേറ്റ് നടു ഒടിഞ്ഞിരുന്നു. പാമ്പു രക്ഷാ സമിതിക്കാര്‍ എത്തി , അവര്‍ പാമ്പിനെ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചു.

ഹൈദരാബാദ്; തീരെ  അവശനായി ശസ്ത്രക്രിയാ മേശയില്‍ കിടന്ന രോഗിയെ പതിവില്‍ കവിഞ്ഞ ജാഗ്രതയോടെയാണ് ഡോക്ടര്‍മാര്‍ പരിശോധിച്ചത്. അതീവ ശ്രദ്ധയോടെയാണ് നട്ടെല്ലില്‍ ശസ്ത്രക്രിയ നടത്തിയത്. ഏറെ നേരം നീണ്ട ശസ്ത്രക്രിയക്കൊടുവില്‍  മരുന്നുെവച്ചുകെട്ടി എട്ടു തുന്നലുകളുമിട്ടു.  അപകടത്തില്‍ പരിക്കേറ്റയാള്‍ ഒരു മൂര്‍ഖന്‍ പാമ്പും. 

ആന്ധ്രപ്രദേശിലെ പടിഞ്ഞാറന്‍ ഗോദാവരിയിലെ രാമചന്ദ്രപുരത്ത് ബ്രഹ്മാനനന്ദ റാവുവിന്റെ വീടിനടുത്താണ് മൂര്‍ഖനെ കണ്ടെത്തിയത്. ആരുടെയോ അടിയേറ്റ് നടു ഒടിഞ്ഞിരുന്നു. പാമ്പു രക്ഷാ സമിതിക്കാര്‍ എത്തി , അവര്‍ പാമ്പിനെ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പാമ്പിനെ പരിശോധിച്ച മൃഗ ഡോക്ടര്‍മാര്‍  നട്ടെല്ലിന് ഓപ്പറേഷന്‍ വേണമെന്ന് വിധിയെഴുതി, ഉടന്‍ തന്നെ പാമ്പിനെ ബോധം കെടുത്തി ഓപ്പറേഷനും തുടങ്ങി. നട്ടെല്ല് ശരിയാക്കി മരുന്നു വച്ചുകെട്ടി എട്ടു തുന്നലുകളുമിട്ടു. രോഗി സുഖപ്പെടുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.