അമിത് ഷായെ കൊലയാളിയെന്ന് വിളിച്ച് രാഹുല്‍

Wednesday 9 May 2018 2:36 am IST
അമിത്ഷാ കൊലയാളിയെന്ന ആരോപണമുണ്ടെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഷായുടെ പശ്ചാത്തലം നോക്കുക, അദ്ദേഹം എങ്ങനെയാണ് രാഷ്ട്രീയ കളിക്കുന്നതെന്ന് നോക്കുക, ബിജെപി അധ്യക്ഷന്‍ കൊലയാളിയാണെന്ന് ആരോപിതനാണ്.രാഹുല്‍ പറഞ്ഞു.

ബെംഗളൂരു: കര്‍ണ്ണാടക തെരഞ്ഞെടുപ്പ് അടുത്തതോടെ സമനില തെറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍.കൊലയാളിയെന്ന് ആരോപിക്കപ്പെട്ടയാള്‍ അധ്യക്ഷനായ പാര്‍ട്ടിയാണ് ബിജെപി. അമിത് ഷായ്ക്ക് വിശ്വാസ്യതയില്ലെന്നും ഷായെ വ്യക്തിപരമായി, സാമാന്യ മര്യാദയില്ലാതെ, കടന്നാക്രമിച്ച് രാഹുല്‍ പറഞ്ഞു. 

അമിത്ഷാ കൊലയാളിയെന്ന ആരോപണമുണ്ടെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.  ഷായുടെ പശ്ചാത്തലം നോക്കുക, അദ്ദേഹം എങ്ങനെയാണ് രാഷ്ട്രീയ കളിക്കുന്നതെന്ന് നോക്കുക, ബിജെപി അധ്യക്ഷന്‍ കൊലയാളിയാണെന്ന് ആരോപിതനാണ്.രാഹുല്‍ പറഞ്ഞു. മോദിയെ വധിക്കാന്‍ എത്തിയ ഭീകരസംഘം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് കോടതി തന്നെ അമിത് ഷായെ കുറ്റവിമുക്തനാക്കിയതാണ്. അത് സൗകര്യ പൂര്‍വ്വം മറന്നാണ് രാഹുലിന്റെ അധിക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.